Wednesday, February 27, 2019

Genesis -ഉല്പത്തി  പുസ്തകം .(1-3)


1.  ഉല്പത്തി പുസ്തകത്തിൽ എത്ര അദ്ധ്യായങ്ങൾ ഉണ്ട്?

*    50.

2.  എത്ര വാക്യങ്ങൾ ഉണ്ട് ?

* 1533.

3.  ആദിയിൽ വെള്ളത്തിന്മീതെ പരിവർത്തിച്ചു കൊണ്ടിരുന്നതെന്ത് ?

*   ദൈവത്തിന്റെ ആത്മാവ് .(1:2)

4.   എത്രാമത്തെ ദിവസമാണ് ദൈവം വെളിച്ചത്തെ ഉണ്ടാക്കിയത് ?

*   നാലാമത്തെ (1:14-19)

5.    ദൈവ അനുഗ്രഹിച്ചു ശുദ്ധീകരിച്ച ദിവസം ഏത് ?

*   ഏഴാം ദിവസം.(2:3)

6.   സൃഷ്ടിയുടെ ആരംഭത്തിങ്കൽ നിലം നനച്ചിരുന്നത് എങ്ങനെ ?

*    ഭൂമിയിൽ നിന്ന് മഞ്ഞു പൊങ്ങി.(2:6)

7.   ദൈവം തോട്ടം ഉണ്ടാക്കിയത് എവിടെ?

*     കിഴക്ക് ഏദെനിൽ.(2:8)

8.  ഏദെനിൽ നിന്ന് പുറപ്പെട്ട നദിയ്ക്കു എത്ര ശാഖ ഉണ്ടായിരുന്നു? ഏതെല്ലാം?

*   നാല് ശാഖ.
      പീശോൻ, ഗീഹോൻ, ഹിദ്ദേക്കൽ, ഫ്രാത്ത്‌.(2:10-14)

9.   ദൈവം സൃഷ്ടിച്ച എല്ലാ കാട്ടുജന്തുക്കളിൽ നിന്നും പാമ്പിനെ വ്യത്യസ്ഥനാക്കുന്നതെന്ത്?

*   കൗശലമേറിയതായിരുന്നു.(3:1)

10.   തോട്ടത്തിന്റെ നടുവിലുള്ള വൃക്ഷഫലത്തിന്റെ എന്തെല്ലാം പ്രത്യേകതകൾ ആണ് സ്ത്രീ കണ്ടത്?

*   കാണ്മാൻ ഭംഗിയുള്ളതും, തിന്നുവാൻ നല്ലതും, ജ്ഞാനം പ്രാപിപ്പാൻ കാമ്യവും. (3:6)

11. ആദാമിനും ഭാര്യയ്ക്കും ദൈവം ഉടുപ്പ് ഉണ്ടാക്കിയത് എങ്ങനെ?

*തോൽ കൊണ്ട്.(3:21)

12. എന്ത് കാപ്പാൻ ആണ് കെരൂബുകളെ നിർത്തിയത്?

*   ജീവന്റെ വൃക്ഷത്തിങ്കലേക്കുള്ള വഴി കാക്കാൻ.(3:24).